ഗാസാസിറ്റി: പശ്ചിമേഷ്യന്‍ മേഖലയില്‍ യുദ്ധഭീതി ഉയര്‍ത്തി ഇസ്രയേല്‍ നടത്തുന്ന ആക്രമണവുമായി ബന്ധപ്പെട്ട് യുഎന്‍ മേധാവി ബാന്‍ കി മൂണ്‍ ഉടന്‍ ഗാസ സന്ദര്‍ശിക്കും. പലസ്തീന്‍ നേതാവ് മഹമൂദ് അബാസാണ് ഇക്കാര്യം അറിയിച്ചത്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനിടെ ഹമാസ് തീവ്രവാദികള്‍ തിരിച്ചടിച്ചതേത്തുടര്‍ന്ന് ഗാസയില്‍ സൈന്യത്തെ വിന്യസിക്കാന്‍ ഇസ്രയേല്‍ നീക്കംതുടങ്ങിയിട്ടുണ്ട്. ഹമാസിന്റെ സൈനിക മേധാവി അഹമ്മദ് ജബാരി ബുധനാഴ്ച ഇസ്രേലി മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഹമാസ്- ഇസ്രയേല്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചത്.
Discussion about this post