ടോക്യോ: ജപ്പാന് പാര്‍ലമെന്റിന്റെ അധോസഭ പിരിച്ചുവിട്ട് പ്രധാനമന്ത്രി യോഷികിഹൊ നോഡ പൊതുതിരഞ്ഞെടുപ്പിന് വഴിയൊരുക്കി. അടുത്തമാസം 16ന് പൊതുതെരഞ്ഞെടുപ്പു നടക്കുമെന്നാണ് സൂചന. ജപ്പാനില്‍ ദുര്‍ബ്ബലമായ തൂക്കുമന്ത്രിസഭക്കാണ് സാധ്യതയെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ജപ്പാന് നേതാവാണ് നോഡ. ഷിന്‍സൊ ആബേ നേതൃത്വം നല്കുന്ന ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ അട്ടിമറിച്ചായിരുന്നു നോഡ അധികാരത്തിലേറിയത്. പക്ഷെ അധികാരത്തിലിരുന്ന മൂന്നു വര്‍ഷം നോഡ സര്‍ക്കാര്‍ ഗുരുതരമായ ആരോപണങ്ങളും പ്രതിഷേധങ്ങളും മുഖാമുഖം കണ്ടു. അതിനാല്‍ രാജ്യത്ത് ഭരണ വിരുദ്ധ വികാരമാണ് നിലനില്‍ക്കുന്നത്. ഇത് ഷിന്‍സൊ ആബേയുടെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് സാധ്യത വര്‍ധിപ്പിക്കുന്നുവെങ്കിലും ഒറ്റയ്ക്കു ഭരിക്കാനാകുന്ന സ്ഥിതിയല്ല ജപ്പാനില്‍.ചില നിര്‍ണായക നയ തീരുമാനങ്ങളില്‍ പിന്തുണയ്ക്കാമെന്ന് പ്രതിപക്ഷവുമായുണ്ടാക്കിയ ധാരണയിലാണ് നോഡ പാര്‍ലമെന്റ് പിരിച്ചു വിടാനുള്ള തീരുമാനമെടുത്തത്.
Discussion about this post