ശബരിമല: ശബരിമലയില്‍ ജോലിക്ക് കുട്ടികളെ കൊണ്ടുവന്ന സംഘം അറസ്റിലായി. 180 ഓളം കുട്ടികളെയാണ് ഇവര്‍ കൊണ്ടുവന്നത്. സന്നിധാനത്തെ ജോലികള്‍ക്കായാണ് കുട്ടികളെ എത്തിച്ചത്. തമിഴ്നാട് സ്വദേശികളായ രണ്ടു പേരാണ് അറസ്റിലായത്. ബാലവേല നിരോധന നിയമപ്രകാരം ഇവര്‍ക്കെതിരേ നടപടി സ്വീകരിച്ചു. തമിഴ്‌നാട് സ്വദേശികളായ ഭാഗ്യരാജ്, മായകൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്.
Discussion about this post