തിരുവനന്തപുരം: അന്താരാഷ്ട്ര ജൈവവൈവിധ്യ വര്‍ഷാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ നില്‍ക്കുന്ന ഏറ്റവും പ്രായം കൂടിയ മരം (മരമുത്തശ്ശി) കണ്ടെത്തി ആദരിക്കും. ഇതിനായി പൊതുസ്ഥലങ്ങളില്‍ നില്‍ക്കുന്ന മരമുത്തശ്ശിയെ കണ്ടുപിടിച്ച് നേരിട്ടോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയോ ഡിസംബര്‍ 31ന് മുമ്പായി വിവരങ്ങള്‍ തിരുവനന്തപുരം രാജീവ് ഗാന്ധി നഗറിലുളള സോഷ്യല്‍ ഫോറസ്ട്രി ആഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0471 2360462.
Discussion about this post