മുംബൈ: അന്തരിച്ച ശിവസേനാ നേതാവ് ബാല്‍താക്കറെയുടെ മരണത്തില്‍ സമൂഹത്തിന്റെ നാനാതുറയില്‍ നിന്നും അനുശോചന പ്രവാഹം. സ്വവസതിയായിരുന്ന മാതോശ്രീയില്‍ വെച്ച് വൈകിട്ട് 3:30 ന് ആയിരുന്നു അന്ത്യം. വിലാപയാത്ര നാളെ രാവിലെ പത്തു മണിക്ക് ആരംഭിക്കും. മഹാരാഷ്ട്ര രാഷ്ട്രീയത്തിന് വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹം എന്ന് കോണ്‍ഗ്രസ് അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. രാജ്യത്തിനും രാഷ്ട്രീയത്തിനും വലിയ നഷ്ടമാണ് അദ്ദേഹത്തിന്‍റെ ദേഹവിയോഗത്തോടെ ഉണ്ടായിരിക്കുന്നത് എന്ന് ബി ജെ പി അഭിപ്രായപ്പെട്ടു. 1966ലാണ് ബാല്‍താക്കറെ ശിവസേന രൂപീകരിച്ചത്. തൊണ്ണൂറുകളോടെ ശിവസേന മഹാരാഷ്ട്രയ്ക്ക് പുറത്തും ഒരു ശക്തമായ രാഷ്ട്രീയ സംഘടനയായി വളര്‍ന്നു. ഒരു കാര്‍ട്ടൂണിസ്റ്റ് ആയ അദ്ദേഹമാണ് സാമ്ന എന്ന മറാത്തി ദിനപത്രം തുടങ്ങിയത്.
Discussion about this post