അല്‍മാത്തി: അമേരിക്കന്‍ ബഹിരാകാശ ശാസ്ത്രജ്ഞ സുനിതാ വില്യംസ് 127 ദിവസം നീണ്ടുനിന്ന ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തി. കസാഖിസ്ഥാനിലെ അര്‍ക്കാലിക്ക് നഗരത്തിനുസമീപമാണ് സുനിതയും സംഘവും ഉള്‍പ്പെട്ട സോയൂസ് എന്ന വാഹനം തിരിച്ചിറങ്ങിയത്.
റഷ്യക്കാരനായ യൂറി മെലന്‍ ചെന്‍കോ, ജപ്പാന്‍ ശാസ്ത്രജ്ഞന്‍ അഖിക്കൊ ഹോഷിദെ എന്നിവരാണ് സുനിതയെ കൂടാതെ സോയൂസില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ജൂലൈ 17നായിരുന്നു ഇവര്‍ അന്താരാഷ്ട്ര നിലയത്തില്‍ ഇറങ്ങിയത്. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ തവണയും സമയവും നടന്ന യാത്രികയെന്ന തന്റെ റെക്കോര്‍ഡ് തിരുത്തിയാണ് ഇന്ത്യന്‍ വംശജയായ സുനിത ഇക്കുറി തിരിച്ചെത്തിയിരിക്കുന്നത്. ഏഴു തവണകളിലായി 50 മണിക്കൂര്‍ 40 മിനിറ്റാണു ബഹിരാകാശത്ത് സുനിത നടന്നത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കു വേണ്ടിയായിരുന്നു ഇത്രയും നടന്നത്. 44 മണിക്കൂറായിരുന്നു സുനിതയുടെ ഇതിനു മുന്‍പത്തെ റിക്കോര്‍ഡ്.
Discussion about this post