ന്യൂഡല്‍ഹി: രാജ്യത്ത് അവശേഷിക്കുന്ന എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാന്‍ കര്‍ഷകരെ അനുവദിക്കാമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതുണ്ടോയെന്നും രാജ്യത്ത് കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ എങ്ങനെ നശിപ്പിക്കാമെന്നും ഇതിന് എന്ത് ചെലവ് വരുമെന്നും പരിശോധിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയുടേതാണ് നിര്‍ദേശം. രണ്ട് വര്‍ഷം കൊണ്ട് ഘട്ടം ഘട്ടമായി എന്‍ഡോസള്‍ഫാന്‍ നിര്‍മാര്‍ജ്ജനം ചെയ്യാമെന്നും അതുവരെ ഉപയോഗം തുടരാന്‍ അനുവദിക്കണമെന്നും സമിതി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാമെന്നും സമിതി പറയുന്നു. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുകയോ പുതുതായി എന്‍ഡോസള്‍ഫാന്‍ ഉല്‍പാദിപ്പിക്കുകയോ ചെയ്യരുതെന്ന് സമിതി പറയുന്നു. നിലവില്‍ കേരളവും കര്‍ണാടകവും മാത്രമാണ് നിരോധനത്തെ അനുകൂലിക്കുന്നത്. നേരത്തെ ഐസിഎംആര്‍ സമതിയുടെ നിര്‍ദേശങ്ങള്‍ തന്നെയാണ് പുതിയ സമിതിയും സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് കൌതുകകരം. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കാമെന്ന് കോടതിയില്‍ കേരളം വ്യക്തമാക്കി. കേസ് വീണ്ടും 27 ലേക്ക് മാറ്റി. ഡിവൈഎഫ്ഐ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ഉപയോഗം കോടതി താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണ്.
Discussion about this post