ന്യൂഡല്‍ഹി: ജീവപര്യന്തം ശിക്ഷ എന്നാല്‍ പ്രതിയുടെ ജീവിതാവസാനം വരെയുള്ള തടവാണെന്ന് സുപ്രീംകോടതി. ഇത് 14 വര്‍ഷമോ 20 വര്‍ഷമോ ആയി നിജപ്പെടുത്തിയിട്ടില്ല. ഇത്തരത്തില്‍ വ്യാഖ്യാനിക്കുന്നത് തെറ്റാണെന്നും ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണനും മധന്‍ ബി ലോക്കൂറും ഉള്‍പ്പെട്ട ബഞ്ച് വിധിച്ചു. പതിനാലോ ഇരുപതോ വര്‍ഷങ്ങള്‍ക്ക് ശേഷം ജീവപര്യന്തം തടവനുഭവിക്കുന്ന പ്രതികളെ സര്‍ക്കാരുകള്‍ മോചിപ്പിക്കുന്ന സമീപനം ശരിയല്ല.
വിവിധ ആഘോഷങ്ങളുടെ ഭാഗമായി കുറ്റവാളികളെ കൂട്ടമായി മോചിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിയും കോടതി നിരോധിച്ചു. ഇക്കാര്യത്തില്‍ ഓരോ കേസുകളും പ്രത്യേകമായി പരിഗണിച്ച് വേണം തീരുമാനം എടുക്കേണ്ടതെന്നും കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
Discussion about this post