തിരുവനന്തപുരം: സൗത്ത് വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂള്‍ കലോത്സവം മണക്കാട് ഗേള്‍സ് ഹൈസ്‌ക്കൂളിലും ടി.ടി.ഐയിലുമായി 27 മുതല്‍ 30 വരെ നടക്കും. മത്സരങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 23ന് വൈകിട്ട് 4വരെയായിരിക്കും. എല്ലാ പ്രിന്‍സിപ്പല്‍മാരും ലിസ്റ്റ് പരിശോധിച്ച് കണ്‍ഫര്‍മേഷന്‍ നടത്തണമെന്ന് സൗത്ത് വിദ്യാഭ്യാസ ഉപജില്ലാ എ.ഇ.ഒ പി.ജി. ചന്ദ്രികയും പ്രചാരണ കമ്മിറ്റി കണ്‍വീനര്‍ ഡോ. കെ.പി. വിനുവും അറിയിച്ചു.
Discussion about this post