തിരുവനന്തപുരം: ശബരിമലതീര്‍ഥാടനത്തിന് അയ്യപ്പഭക്തന്‍മാര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ബസ് സര്‍വീസ് നടത്തുന്നു. എന്നും രാത്രി 9 മണിയ്ക്ക് തിരുവനന്തപുരം പഴവങ്ങാടിയില്‍ നിന്നും പമ്പക്ക് ബസ് യാത്ര പുറപ്പെടും. ദിവസവും ഉച്ചക്ക് 12 മണിക്കാണ് പമ്പയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള മടക്കയാത്ര. കൊട്ടാരക്കര, അടൂര്‍, പത്തനംതിട്ട വഴിയാണ് പമ്പക്ക് പോകുന്നത്. തിരുവനന്തപുരത്തുനിന്നും പമ്പവരെ പോയി തിരികെ വരാന്‍ ടിക്കറ്റ് നിരക്ക് 250 രൂപയാണ് (റിസര്‍വേഷന്‍ ചാര്‍ജ് അടക്കം). ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തിരുവനന്തപുരത്ത് നന്തന്‍കോട് ആസ്ഥാന ആഫീസ് കോമ്പൗണ്ടി ലുള്ള ബസ് ബുക്കിങ് ഓഫീസിലോ, 0471-2311810 എന്ന ടെല ഫോണ്‍ നമ്പരിലോ ബന്ധപ്പെടാം.
Discussion about this post