ന്യൂഡല്‍ഹി: സബ്‌സിഡി തുക കൂട്ടിയാല്‍ പാചകവാതക സിലിണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. നടപ്പ് സാമ്പത്തികവര്‍ഷം മൂവായിരം കോടി രൂപ അധികസഹായം നല്‍കിയാല്‍ സിലിണ്ടറുകളുടെ എണ്ണം ഒമ്പതാക്കി ഉയര്‍ത്താമെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി വ്യക്തമാക്കി. ധനമന്ത്രി പി ചിദംബരവുമായി നടന്ന കൂടിക്കാഴ്ച്ചയിലാണ് വീരപ്പ മൊയ്‌ലി ഇക്കാര്യം അറിയിച്ചത്.
പൊതുമേഖലാ എണ്ണ കമ്പനികള്‍ പ്രതിദിനം 400 കോടി രൂപയുടെ നഷ്ടത്തിലാണ് ഇന്ധന വിതരണം നടത്തുന്നതെന്നും സബ്‌സീഡിയോടെ സിലിണ്ടറുകളുടെ എണ്ണം കൂട്ടിയാല്‍ താങ്ങാവുന്നതല്ലെന്നും പെട്രോളിയം മന്ത്രാലയം കൂടിക്കാഴ്ച്ചയില്‍ അറിയിച്ചു.
സെപ്തംബറിലാണ് സസബ്‌സിയോടെ നല്‍കുന്ന സിലിണ്ടറുകളുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ ആറാക്കി ചുരുക്കിയത്. രാജ്യത്ത് 44 ശതമാനം കുടുംബങ്ങളാണ് 6 സിലിണ്ടറുകള്‍ പ്രതിവര്‍ഷം ഉപയോഗിക്കുന്നത്. ശേഷിക്കുന്ന കുടുംബങ്ങള്‍ സബ്‌സിഡിയോടെ ലഭിക്കുന്ന സിലിണ്ടറുകള്‍ക്ക് പുറമെ മൂന്ന് മുതല്‍ ആറ് സിലിണ്ടര്‍ വരെ സബ്‌സിഡി ഇല്ലാതെയാണ് വാങ്ങുന്നത്.
സബ്‌സിഡിയോടെ നല്‍കുന്ന സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇക്കാര്യം പരിഗണിക്കുന്നതെന്ന് വീരപ്പ മൊയ്‌ലി അറിയിച്ചു. എന്നാല്‍ അധിക സബ്‌സിഡി നല്‍കുന്ന കാര്യത്തില്‍ ധനമന്ത്രാലയം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
Discussion about this post