തിരുവനന്തപുരം: കേരള വനിതാകമ്മീഷന്‍ സംഘടിപ്പിക്കുന്ന വിവാഹപൂര്‍വ്വബോധവല്‍ക്കരണക്യാമ്പ് കോവളം സി.എസ്.ഐ. യൂത്ത് സെന്ററില്‍ ഇന്നലെ ആരംഭിച്ചു. വിദഗ്ധരായ ഡോക്ടര്‍മാര്‍, മനശാസ്ത്രഞ്ജര്‍, സാമൂഹ്യശാസ്ത്രഞ്ജര്‍ തുടങ്ങിയവര്‍ നയിക്കുന്ന ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 1 ശനിയാഴ്ച) രാവിലെ 9.30ന് ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വ്വഹിക്കും. വനിതാ കമ്മീഷന്‍അദ്ധ്യക്ഷ കെ.സി.റോസക്കുട്ടി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കമ്മീഷന്‍ അംഗങ്ങളായ അഡ്വ.നൂര്‍ബീന റഷീദ്, ഡോ.പ്രമീളാദേവി, പ്രൊഫ.കെ.എ.തുളസി, ഡോ.ലിസ്സി ജോസ്, മെമ്പര്‍ സെക്രട്ടറി കോമളവല്ലി അമ്മ, ഡയറക്ടര്‍ ജേക്കബ് ജോബ് എന്നിവര്‍ പങ്കെടുക്കും.












