ന്യൂയോര്‍ക്ക്: മെക്‌സിക്കോ കടലിടുക്കില്‍ ബ്രിട്ടീഷ് പെട്രോളിയം കമ്പനിയുടെ എണ്ണക്കിണറില്‍ നിന്നുണ്ടായ എണ്ണ ചോര്‍ച്ചയെത്തുടര്‍ന്നുള്ള മലിനീകരണത്തില്‍ 6104 പക്ഷികളും 609 കടലാമകളും ഇതുവരെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഡോള്‍ഫിനുകള്‍ ഉള്‍പ്പടെയുള്ള 100-ലധികം സസ്തനികളും കൊല്ലപ്പെട്ടു.
എണ്ണച്ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് പ്രകൃതിസംരക്ഷണ സംഘങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരും കൂടി 2079-ലധികം പക്ഷികളെയും 535 കടലാമകളെയും രക്ഷപ്പെടുത്തി. 14,676 കടലാമ കുഞ്ഞുങ്ങളെയും ബയോനഴ്‌സറികളിലെത്തിച്ചു. ഒന്‍പത് ഡോള്‍ഫിനുകളെയും രക്ഷപ്പെടുത്തി.
മെക്‌സിക്കോ കടലിടുക്കില്‍ ബ്രിട്ടീഷ് പെട്രോളിയം പാട്ടത്തിനെടുത്ത റിഗ്ഗിലാണ് എണ്ണച്ചോര്‍ച്ചയുണ്ടായത്. സംഭവത്തില്‍ 11 പേര്‍ മരിച്ചിരുന്നു. അമേരിക്കയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തവുമായിരുന്നു അത്.
Discussion about this post