ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഡിസംബര്‍ 14 മുതല്‍ നടക്കുന്ന സമ്പൂര്‍ണ്ണ നായാരണീയ പാരായണത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള സമിതികളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ സമിതികള്‍ തുറവൂര്‍ മഹാക്ഷേത്ര ഭക്തജനസമിതി ഓഫീസിലും തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ള സമിതികള്‍ ഗുരുവായൂര്‍ തെക്കേ നട ദേവസ്വം മെഡിക്കല്‍ സെന്ററിനു സമീപമുള്ള അഖിലഭാരത ശ്രീമദ് ഭാഗവതസത്ര സമിതിയിലും പേര് നല്‍കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9447795065, 9895276852, 9447154950, 0487-2551039 എന്നി ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം.
Discussion about this post