തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് മേഖലയിലെ വിവിധ വാര്‍ഡുകളില്‍ നടത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ചും മരാമത്തുപണികളെക്കുറിച്ചും ആലോചിക്കുന്നതിനായി വി. ശിവന്‍കുട്ടി എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ അവലോകനയോഗം നടന്നു.
ട്രസ്റ്റ് ബോര്‍ഡ് ഹാളില്‍ നടന്ന യോഗത്തില്‍ മേയര്‍ അഡ്വ. കെ. ചന്ദ്രിക, ഉത്സവമേഖലയില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍, ട്രസ്റ്റ് ചെയര്‍മാന്‍, പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ഉത്സവ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍, ജോയിന്റ് ജനറല്‍ കണ്‍വീനര്‍, വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Discussion about this post