ന്യൂഡല്‍ഹി: കൊച്ചി മെട്രോയുടെ പൂര്‍ണ അധികാരം ഇ ശ്രീധരന് നല്‍കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര നഗരവികസന സെക്രട്ടറി സുധീര്‍ കൃഷ്ണ അറിയിച്ചു. ചുമതല ഇ ശ്രീധരന് നല്‍കുന്നത് സംബന്ധിച്ച് നഗര വികസന മന്ത്രാലയവും ഡിഎംആര്‍സി ഡയറക്ടര്‍ ബോര്‍ഡും തീരുമാനമെടുത്തിട്ടില്ല. ചുമതല ശ്രീധരനാണെന്ന ഡിഎംആര്‍സി എംഡി മങ്കുസിംഗിന്റെ അഭിപ്രായത്തെക്കുറിച്ച് യാതൊന്നും അറിയില്ലെന്നും സുധീര്‍കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
ഡിഎംആര്‍സിയുടെ പങ്ക് സംബന്ധിച്ച് ഇതുവരെ പൂര്‍ണ രൂപമായിട്ടില്ല. പദ്ധതി രേഖയില്‍ ചില മാറ്റങ്ങള്‍ വേണ്ടിവരും. മാറ്റങ്ങള്‍ അംഗീകരിക്കാതെ പദ്ധതി തുടങ്ങാനാകില്ലെന്നും സുധീര്‍ കൃഷ്ണ പറഞ്ഞു. കൊച്ചി മെട്രോ ഡിഎംആര്‍സി ഏറ്റെടുക്കുന്നതിന് തടസം ഉദ്യോഗസ്ഥരാണെന്ന് ഇ ശ്രീധരന്‍ ഇന്നലെ വ്യക്തമാക്കിയരുന്നു. കേന്ദ്രനഗര വികസന മന്ത്രാലയം പദ്ധതിക്ക് എതിരുനില്‍ക്കുകയാണ്. രാഷ്ട്രീയതലത്തില്‍ തടസ്സങ്ങളില്ലെന്നുമാണ് ശ്രീധരന്‍ പറഞ്ഞത്.
Discussion about this post