കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ ഭൂമിദാനക്കേസില്‍ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കിയ സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ തീര്‍പ്പാകുന്നതുവരെ വി.എസിന് കുറ്റപത്രം നല്‍കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എ.എം സിദ്ദിഖും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.
വി.എസിനെതിരെയുള്ള എഫ്ഐആര്‍ റദ്ദാക്കിയ നടപടി സ്റേ ചെയ്യരുതെന്ന വി.എസിന്റെ അഭിഭാഷകന്‍ ഡിവിഷന്‍ബഞ്ചില്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അടുത്തദിവസം വി.എസ്.അച്യുതാനന്ദടക്കമുള്ള കേസിലെ പ്രതികള്‍ക്ക് കുറ്റപത്രം നല്‍കാനിരിക്കുകയായിരുന്നു. സര്‍ക്കാരിനെതിരേ സിംഗിള്‍ ബഞ്ച് ഉന്നയിച്ച രൂക്ഷ വിമര്‍ശനങ്ങള്‍ നീക്കം ചെയ്യണമെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി ഡിവിഷന്‍ ബഞ്ചില്‍ വാദിച്ചു. രാഷ്ട്രീയ പ്രതിയോഗികളെ കേസില്‍ കുടുക്കാന്‍ സര്‍ക്കാര്‍ വിജിലന്‍സ് വിഭാഗത്തെ ദുരുപയോഗപ്പെടുത്തിയെന്ന പരാമര്‍ശം ഒഴിവാക്കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.
കേസ് കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
Discussion about this post