ന്യൂഡല്‍ഹി: നവംബര്‍ 12 മുതല്‍ ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ അത്‌ലറ്റിക് ടീമിനെ പ്രഖ്യാപിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ എല്ലാ താരങ്ങളും ടീമില്‍ ഇടംപിടിച്ചു. 650 കളിക്കാര്‍ ഉള്‍പ്പെടെ 844 അംഗ ടീമിനെയാണ് ഇന്ത്യ ചൈനയിലേക്കയക്കുന്നത്. 21 മലയാളികള്‍ അത്‌ലറ്റിക് ടീമിലിടം പിടിച്ചിട്ടുണ്ട്.
സിനി ജോസ്, എം.എ. പ്രജുഷ, ടിന്‍റു ലൂക്ക, ചിത്ര കെ. സോമന്‍, രഞ്ജിത് മഹേശ്വരി, ഹംസ ചാത്തോളി, ബിപിന്‍ മാത്യു, ബി.ബി. ബിനീഷ്, ജിതിന്‍ പോള്‍, കുഞ്ഞുമുഹമ്മദ്, സജീഷ് ജോസഫ്, ജോസഫ് എബ്രഹാം, ടി.ജെ. വിനോദ്, പി.കെ. പ്രിയ, റെബേക്ക ജോസ്, ടിയാന മേരി തോമസ്, സിനിമോള്‍ പൗലോസ്, ഒ.പി. ജെയ്ഷ, പ്രീജ ശ്രീധരന്‍, രൂപേഷ് കുമാര്‍, ബി. ബിജു, ഗീതു അന്നാ ജോസ് എന്നിവരാണു ടീമില്‍ ഇടംനേടിയ മലയാളികള്‍.
Discussion about this post