കോഴിക്കോട്: കോഴിക്കോട് കളക്ടറെ മണല്‍ മാഫിയ ആക്രമിച്ച കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ് ചെയ്തു. റിയാസ്, ഋഷി കപൂര്‍ എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കളക്ടറെ ആക്രമിച്ച സംഭവത്തില്‍ ഇവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. അറസ്റിലായ ഋഷി മണല്‍ കടത്തിയ ലോറിയുടെ ഡ്രൈവറാണ്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെ ചാലിയാര്‍ പുഴയ്ക്കു സമീപത്തെ ചെറുവണ്ണൂര്‍-കണ്ണാട്ടിക്കുളം റോഡിലായിരുന്നു കളക്ടര്‍ക്കെതിരേ ആക്രമണമുണ്ടായത്. കളക്ടര്‍ കെ.വി. മോഹന്‍കുമാറും സംഘവും മണല്‍ കയറ്റിയ ലോറിയെ പിന്തുടരുമ്പോള്‍ ലോറി പെട്ടെന്നു ബ്രേക്ക് ചെയ്തു കാറിനു മുകളിലേക്കും റോഡിലേക്കും മണല്‍ ഇറക്കുകയായിരുന്നു. കളക്ടറുടെ വാഹനം ഉടന്‍ നിര്‍ത്തിയതിനാലാണ് അപകടമൊഴിവായത്.
Discussion about this post