തൃശ്ശൂര്‍: തേക്കിന്‍കാട് മൈതാനം റോഡ് വികസത്തിനുവേണ്ടി വിട്ടുകൊടുക്കില്ലെന്ന് തിരുവമ്പാടി ദേവസ്വം ആഘോഷക്കമ്മിറ്റി യോഗം അറിയിച്ചു. മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി 14 മീറ്ററോളം സ്ഥലം ഏറ്റെടുക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ആഘോഷക്കമ്മിറ്റി യോഗം അറിയിച്ചു.
സ്വരാജ് റൗണ്ടിന്റെ വീതി വര്‍ദ്ധിപ്പിക്കുന്നതിനായാണ് സ്ഥലം ഏറ്റെടുക്കുന്നത്. 14 മീറ്റര്‍ സ്ഥലം എടുത്താല്‍ നടുവിലാലിലും നായ്ക്കനാലിലുമുള്ള പ്രതിഷ്ഠകള്‍ ഇല്ലാതാകും. പൂരത്തെയും പൂരം പ്രദര്‍ശനത്തെയും ഇത് ബാധിക്കും. തൃശ്ശൂരിന്‍റെ സാംസ്ക്കാരിക പാരന്പര്യത്തെയും ആചാരങ്ങളെയും ഇല്ലാതാക്കുന്ന പദ്ധതി നിര്‍ദ്ദേശം അംഗീകരിക്കില്ലെന്നും ആഘോഷക്കമ്മിറ്റി അറിയിച്ചു.
Discussion about this post