തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് 2013 മാര്‍ച്ചില്‍ നടത്തുന്ന ഒന്നും രണ്ടും വര്‍ഷ പൊതു പരീക്ഷകളുടെ ഫൈന്‍ കൂടാതെ ഫീസ്സടക്കാനുള്ള തീയതി ഡിസംബര്‍ 15 വരെയും 10 രൂപാ ഫൈനോടുകൂടി ഫീസ്സടക്കേണ്ട തീയതി ഡിസംബര്‍ 18 വരെയും ദീര്‍ഘിപ്പിച്ചു.
2010/2011/2012 മാര്‍ച്ച് പരീക്ഷകളിലോ തുടര്‍ന്നുള്ള 2010/2011/2012 സേ ജൂണ്‍ പരീക്ഷകളിലോ കണ്ടിന്യൂവസ് ഇവാല്യുവേഷന്‍ ആന്റ് ഗ്രേഡിംഗ് പരിഷ്കരിച്ച സ്കീമില്‍ രണ്ടാം വര്‍ഷ പരീക്ഷ എഴുതി വിവിധ വിഷയങ്ങള്‍ക്ക് യോഗ്യത നേടാത്ത വിഷയങ്ങള്‍ക്ക് 2012 സെപ്തംബറില്‍ നടത്തിയ ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷ പ്രൈവറ്റായി എഴുതിയവര്‍ ഈ വിഷയങ്ങളുടെ രണ്ടാം വര്‍ഷ പരീക്ഷകള്‍ 2013 മാര്‍ച്ചില്‍ നടക്കുന്ന പരീക്ഷയ്ക്ക് രജിസ്റര്‍ ചെയ്ത് എഴുതണം. ഈ വിഭാഗത്തില്‍പെടുന്ന വിദ്യാര്‍ത്ഥികളെ അതത് സ്കൂള്‍ അധികൃതര്‍ രേഖാമൂലം അറിയിച്ച് പരീക്ഷയ്ക്ക് രജിസ്റര്‍ ചെയ്യുവാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു.
Discussion about this post