തിരുവനന്തപുരം: സംസ്ഥാനത്തു സബ്‌സിഡിയോടു കൂടിയ പാചകവാതക സിലിണ്ടറുകളുടെ എണ്ണം പന്ത്രണ്ടാക്കി ഉയര്‍ത്തില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദേഹം.
70 ലക്ഷം പാചകവാതക കണക്ഷന്‍ ആണ് സംസ്ഥാനത്തുള്ളത്. ഇതില്‍ അഞ്ചു ശതമാനം പേര്‍ മാത്രമാണ് പത്തു സിലിണ്ടറുകളില്‍ കൂടുതല്‍ ഒരു വര്‍ഷം ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 10 സിലിണ്ടറുകള്‍ ഉപയോഗിക്കുന്നത് 12% ആണ്. അതില്‍ 64% പേരും ആറു സിലിണ്ടറോ അതില്‍ താഴെയോ ഉപയോഗിക്കുന്നവരാണ്. -മുഖ്യമന്ത്രി പറഞ്ഞു
സബ്‌സിഡിയോടു കൂടിയ സിലിണ്ടറുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ ആറ് ആക്കി നിജപ്പെടുത്തിയ സാഹചര്യത്തിലാണ് കേരളം അത് ഒന്‍പതാക്കാന്‍ തീരുമാനിച്ചത്. വ്യക്തമായ ആലോചനയുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post