തിരുവനന്തപുരം: കേരള പ്രസ് അക്കാദമി സംസ്ഥാനത്തുടനീളം വിവരാവകാശ ശില്‍പശാലകള്‍ നടത്തുന്നു. പത്രപ്രവര്‍ത്തക യൂണിയന്‍ സുവര്‍ണ ജൂബിലിയുടെ ഭാഗമായിട്ടു കൂടിയാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. മലപ്പുറം ജില്ലയിലെ ശില്‍പശാല ഡിസംബര്‍ 18ന് മലപ്പുറം പ്രസ്ക്ളബ് ഹാളില്‍ നടക്കും. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കും. രാവിലെ 10 മണിക്ക് മലയാള സര്‍വകലാശാല വൈസ്ചാന്‍സലര്‍ കെ. ജയകുമാര്‍ ശില്‍പശാല ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ എം.എന്‍. ഗുണവര്‍ദ്ധനന്‍ മുഖ്യപ്രഭാഷണം നടത്തും.
Discussion about this post