കറാച്ചി: പോളിയോ തുള്ളിമരുന്ന് വിതരണം നടത്തുന്ന അഞ്ചു സ്ത്രീകളെ പാകിസ്താനില്‍ വെടിവെച്ചു കൊന്നു. കറാച്ചിയില്‍ നാലുപേരും ഒരാള്‍ വടക്ക്-പടിഞ്ഞാറന്‍ മേഖലയിലെ പെഷാവറിലുമാണ് കൊല്ലപ്പെട്ടത്.
യുനിസെഫിന്റെ ആഭിമുഖ്യത്തില്‍ രാജ്യവ്യാപകമായി നടന്ന ത്രിദിന വാക്‌സിനേഷന്‍ പരിപാടിയുടെ രണ്ടാദിനത്തിലാണ് അത്യാഹിതം നടന്നത്. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. എന്നാല്‍, പോളിയോ പ്രതിരോധ പ്രവര്‍ത്തനം പാശ്ചാത്യ ഗൂഢാലോചനയെന്നാരോപിച്ച് അതിനെതിരെ പാക് താലിബാന്‍ ഭീഷണി മുഴക്കിയിരുന്നു.
ആക്രമണത്തെ തുടര്‍ന്ന് കറാച്ചിയിലെ പോളിയോ തുള്ളിമരുന്നു വിതരണം നിര്‍ത്തിവെച്ചതായി പാക് ആരോഗ്യ അധികൃതര്‍ അറിയിച്ചു.
Discussion about this post