തിരുവനന്തപുരം: സംസ്ഥാന സംഗീത നാടക അക്കാദമി 2013 ജനുവരി 15 മുതല്‍ 22 വരെ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ നാടകോത്സവത്തിന്റെ ഡെലിഗേറ്റ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഡിസംബര്‍ 22 ന് ആരംഭിക്കും. 100/- രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. 400 പേര്‍ക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഡിസംബര്‍ 22 മുതല്‍ ജനുവരി അഞ്ച് വരെയും 100 പാസുകള്‍ അക്കാദമി ഓഫീസില്‍ നിന്ന് നേരിട്ട് മുന്‍ഗണനാക്രമത്തില്‍ ജനുവരി പത്ത്, 11 തീയതികളിലും വിതരണം ചെയ്യും.
ജനുവരി അഞ്ചിന് മുമ്പ് നിശ്ചിത 400 എണ്ണം പൂര്‍ത്തിയാവുകയാണെങ്കില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനും 100 നമ്പര്‍ തികയുമ്പോള്‍ അക്കാദമി രജിസ്ട്രേഷനും അവസാനിപ്പിക്കുമെന്നും അക്കാദമി സെക്രട്ടറി അറിയിച്ചു. വെബ്സൈറ്റ് :www.theatrefestivalkerala.com. വിലാസം : സെക്രട്ടറി, കേരള സംസ്ഥാന സംഗീത നാടക അക്കാദമി, തൃശ്ശൂര്‍ – 20. ഫോണ്‍ : 0487 2332134, 2332548.
Discussion about this post