തിരുവനന്തപുരം: കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടര്‍ ടോം ജോസിന് ട്രാന്‍സ്പോര്‍ട്ട് പ്രന്‍സിപ്പല്‍ സെക്രട്ടറിയുടെ (എയര്‍പോര്‍ട്ടുകളുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള) അധികച്ചുമതല നല്‍കി ഉത്തരവായി. ഫിഷറീസ്-തുറമുഖ-പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസിനെ വനം വന്യജീവി വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധികച്ചുമതല നല്‍കി. കേന്ദ്ര ഡപ്യൂട്ടേഷനില്‍ നിന്നും മടങ്ങിവരുന്ന ഡോ. രാജന്‍ എന്‍. ഖൊബ്രഗഡയെ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ടി.ജെ. മാത്യു ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ സെക്രട്ടറിയായും ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ അധികച്ചുമതലയുള്ള സെക്രട്ടറിയായും തുടരും. വി.എസ്. സെന്തില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും തുടരും.
Discussion about this post