ന്യൂഡല്‍ഹി: ബസില്‍ പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായ സംഭവത്തില്‍ പ്രതിഷേധത്തിനിടെ പരുക്കേറ്റ പോലീസുകാരന്‍ മരിച്ചു. ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോണ്‍സ്റ്റബിള്‍ സുഭാഷ് ടോമറാണ്(47) മരണപ്പെട്ടത്.
അത്യന്തം ദാരുണമായ ഈ സംഭവത്തില്‍ നീതി ലഭിക്കണമെന്ന ആവശ്യവുമായി ഡല്‍ഹിയില്‍ ഞായറാഴ്ച നടന്ന പ്രതിഷേധത്തിനിടെ സുഭാഷിന് മാരകമായി മുറിവേറ്റിരുന്നു. ഹൃദയ സംബന്ധമായ രോഗമുള്ളയാളാണ് സുഭാഷ്. സംഭവത്തില്‍ എട്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്. അതേസമയം, കൂട്ടബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
Discussion about this post