ശബരിമല: മണ്ഡലപൂജയ്ക്ക് മുന്നോടിയായി അയ്യപ്പവിഗ്രഹത്തില്‍ തങ്കഅങ്കി ചാര്‍ത്തി ദീപാരാധന നടന്നു. ഉച്ചയ്ക്ക് രണ്ടരയോടെ പമ്പയിലെത്തിയ ഘോഷയാത്രയെ ദേവസ്വം ബോര്‍ഡിന്റെയും അയ്യപ്പസേവാ സംഘത്തിന്റെയും പ്രതിനിധികള്‍ ചേര്‍ന്ന് സ്വീകരിച്ചു. സന്നിധാനത്തേക്ക് തിരിച്ച ഘോഷയാത്രയ്ക്ക് ശരംകുത്തിയില്‍ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
പതിനെട്ടാംപടിക്ക് മുകളില്‍ ദേവസ്വം മന്ത്രി വി.എസ് ശിവകുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി ഗോവിന്ദന്‍ നായര്‍ എന്നിവര്‍ തങ്കഅങ്കി പേടകത്തെ സ്വീകരിച്ച് സോപാനത്തിലേക്ക് സ്വീകരിച്ചു. ഇതിന് ശേഷമായിരുന്നു ദീപാരാധന. രണ്ട് ദിവസമായി വന്‍ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്.
Discussion about this post