Friday, September 4, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

എന്‍സിസി ട്രക്കിംഗ് ക്യാമ്പിനെത്തിയ അഞ്ച് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

by Punnyabhumi Desk
Dec 26, 2012, 05:38 pm IST
in മറ്റുവാര്‍ത്തകള്‍

മലയാറ്റൂര്‍: എന്‍സിസിയുടെ ദേശീയ ട്രക്കിംഗ് ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ അഞ്ച് വിദ്യാര്‍ഥികള്‍ പെരിയാറില്‍ മുങ്ങിമരിച്ചു. വനത്തിനുള്ളില്‍ മഹാഗണിത്തോട്ടം സന്ദര്‍ശിക്കാനെത്തിയ 60 അംഗ സംഘത്തിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. ഡല്‍ഹി സ്വദേശികളായ ഹേമന്ത്, ദില്‍ഷന്‍, ഉല്‍വേസ്, തബീഷ്, ജിസന്‍ എന്നിവരാണ് മരിച്ചത്. ജാമിയ മില്യ പോളിടെക്നിക്കിലെ വിദ്യാര്‍ഥികളായ മുഹമ്മദ് ഷീസാന്‍, തബീഷ് ബക്രീന്‍, ദില്‍ഷാദ് ആലം, ഭഗത്സിംഗ് കോളജിലെ ഗുല്‍ദേഷ് അഹമ്മദ്, കല്‍ക്കാജി സ്കൂളിലെ ഹേമന്ദ് കുമാര്‍ എന്നിവരാണ് മരിച്ചത്. നാട്ടുകാരുടെയും വനപാലകരുടെയും മുന്നറിയിപ്പ് അവഗണിച്ച് ഫോട്ടോ എടുക്കാന്‍ രണ്ടു കുട്ടികള്‍ ശ്രമിച്ചതാണ് ദുരന്തത്തിനിടയാക്കിയത്. ഈ വിദ്യാര്‍ഥികള്‍ കാല്‍വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റ് മൂന്നു പേരും ഒഴുക്കില്‍പെട്ടത്.

വെള്ളത്തില്‍ വീണ മറ്റ് അഞ്ച് വിദ്യാര്‍ഥികളെ നാട്ടുകാരും വനപാലകരും ചേര്‍ന്ന് രക്ഷപെടുത്തുകയായിരുന്നു. താരതമ്യേന ആഴം കൂടിയ ഭാഗത്താണ് വിദ്യാര്‍ഥികള്‍ വീണതെന്ന് വനപാലകര്‍ പറഞ്ഞു. ഇവിടെ മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ടായിരുന്നു. നദിയുടെ സമീപത്തേക്ക് പോകരുതെന്ന് കുട്ടികളോട് പ്രത്യേകിച്ച് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. സംഘത്തിന്റെ ചുമതലയുണ്ടായിരുന്നവരുടെ കണ്ണു വെട്ടിച്ചാണ് രണ്ടു കുട്ടികള്‍ ഫോട്ടോയെടുക്കാന്‍ പോയത്. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് മറ്റ് കുട്ടികളാരും നദിയില്‍ പെട്ടിട്ടില്ലെന്ന് തെരച്ചില്‍ നടത്തി ഉറപ്പുവരുത്തി. സെന്റ് തോമസ് ഹൈസ്കൂളിലാണ് എന്‍സിസിയുടെ ദേശീയ ട്രക്കിംഗ് ക്യാമ്പ് നടക്കുന്നത്. 16 സംസ്ഥാനങ്ങളില്‍ നിന്നുളള ആയിരത്തോളം എന്‍സിസി കേഡറ്റുകളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. പല സംഘങ്ങളായി തിരിഞ്ഞാണ് ഇവര്‍ ട്രക്കിംഗ് നടത്തുന്നത്. ഇതില്‍ ഒരു സംഘത്തിലെ കുട്ടികളാണ് അപകടത്തില്‍ പെട്ടത്. മൃതദേഹം മലയാറ്റൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എറണാകുളം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് പോസ്റുമോര്‍ട്ടം നടത്തിയ ശേഷം നാളെ രാവിലെ വിമാനമാര്‍ഗം ഡല്‍ഹിയിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies