ശബരിമല: ചൊവ്വാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് ഉരക്കുഴി ഭാഗത്ത് അഞ്ച് ആനകളുടെ കൂട്ടത്തെയാണ് കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സന്നിധാനം ഫോറസ്റ്റ് സ്‌പെഷ്യല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പടക്കം പൊട്ടിച്ചും തീപ്പന്തം കാട്ടിയിട്ടും ഫലം കണ്ടില്ല. തുടര്‍ന്ന് ആകാശത്തേക്ക് ആറ് റൗണ്ട് വെടിവച്ചാണ് ആനക്കൂട്ടത്തെ ഉള്‍വനത്തിലേക്ക് മടക്കിയത്. സ്‌പെഷ്യല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.വി.അജിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ശ്രീകുമാര്‍, ലെജി, സുരേഷ്, ഹണി, ഷിബു എന്നിവരും സന്നിധാനം പോലീസും ഉണ്ടായിരുന്നു.
Discussion about this post