ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ വിദ്യാര്‍ഥിനിയെ വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോയി. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആസ്പത്രിയിലാണ് വിദ്യാര്‍ത്ഥിനിയെ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാത്രി എയര്‍ ആംബുലന്‍സിലാണ് യുവതിയെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയത്. ഏഷ്യയില്‍ ഏറ്റവും മികച്ചരീതിയില്‍ അവയവമാറ്റ ശസ്ത്രക്രിയ നടക്കുന്ന ആസ്പത്രികളില്‍ ഒന്നാണ് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആസ്പത്രി.
മാതാപിതാക്കളും വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘവും വിദ്യാര്‍ഥിനിക്കൊപ്പം സിംഗപ്പൂരിലെത്തിയിട്ടുണ്ട്. മൗണ്ട് എലിസബത്ത് ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനിയുടെ നില അതീവ ഗുരുതരമായി തുടരുന്നതായി ആശുപത്രി വക്താവ് അറിയിച്ചു.
രാവിലെ ഏഴരയോടെ വിദ്യാര്‍ഥിനിയെയും വഹിച്ചുള്ള പ്രത്യേക വിമാനം സിംഗപ്പൂരിലെ ചാംഗി രാജ്യാന്തര വിമാനത്താവളത്തിലെത്തി്. കഴിഞ്ഞ ദിവസം ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ നില വഷളായതിനെത്തൂടര്‍ന്നാണ് വിദ്യാര്‍ഥിനിയെ വിദഗ്ധചികില്‍സയ്ക്കായി വിദേശത്ത് അയയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമായത്.
Discussion about this post