തിരുവനന്തപുരം: 2012 ഡിസംബര്‍ നാല് മുതല്‍ ഏഴ് വരെ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന 56-ാമത് കേരള സ്കൂള്‍ കായിക മത്സരത്തിന് പൊതുജനങ്ങളില്‍/വിദ്യാര്‍ത്ഥികളില്‍ നിന്ന് ലോഗോ ക്ഷണിച്ചു. സ്കൂള്‍ കായിക മേളയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരിക്കണം ലോഗോയില്‍ ഉള്‍ക്കൊള്ളിക്കേണ്ടത്. 2012 നവംബര്‍ 14 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ലോഗോയുടെ മാതൃക എ3 സൈസ് പേപ്പറിലും സി.ഡിയിലും ഡോ.ചാക്കോ ജോസഫ്, ഡപ്യൂട്ടി ഡയറക്ടര്‍, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് സ്പോര്‍ട്സ്, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, തിരുവനന്തപുരം-14 (മൊബൈല്‍ 9446450488) എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ഉദ്ഘാടനവേദിയില്‍ വെച്ച് സമ്മാനം നല്‍കും.
Discussion about this post