തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന എയര്‍ലൈനുകളിലൊന്നായ എമിറേറ്റ്‌സ് 2013-നെ സ്വാഗതം ചെയ്യാനായി മുന്‍കൂട്ടി ബുക്കു ചെയ്യുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ആകര്‍ഷകമായ നിരക്കുകള്‍ നല്‍കുന്ന ഹലോ 2013 ഓഫറുകള്‍ പ്രഖ്യാപിച്ചു. സുഹൃത്തുക്കളും കുടുംബാഗങ്ങളുമൊത്ത് കൂടതല്‍ സമയം ചെലവഴിക്കാമെന്നോ ജീവിതത്തിലെന്നും കാത്തിരുന്ന ഏറ്റവും മികച്ച യാത്ര നടത്താമെന്നോ, നിങ്ങളുടെ പുതുവര്‍ഷ പ്രതിജ്ഞ ഇത്തരത്തില്‍ എന്തു തന്നെയായിരുന്നാലും എമിറേറ്റ്‌സിന്റെ എക്കോണമി ക്ലാസ് ഇടപാടുകളില്‍ ഏവര്‍ക്കും സഹായകരമായ ആനുകൂല്യങ്ങളുണ്ട്.
എമിറേറ്റ്‌സ് ശൃംഖലയിലെ 120-ല്‍ ഏറെ കേന്ദ്രങ്ങളിലേക്കുള്ള പ്രത്യേക നിരക്കുകള്‍ ബാധകമാണ്. 2013 ജനുവരി 18 മുതല്‍ 2013 ജൂണ്‍ പത്തു വരെ യാത്ര ചെയ്യാനായി 2012 ഡിസംബര്‍ 26 മുതല്‍ 2013 ജനുവരി പത്തു വരെ ബുക്കു ചെയ്യുമ്പോഴാണ് ഇവ ലഭ്യമാകുക.
പാശ്ചാത്യ മേഖലയിലെ ബ്യൂണസ് അയേഴ്‌സും സാന്‍ ഫ്രാന്‍സിസ്‌ക്കോയും മുതല്‍ പൗരസ്ത്യ മേഖലയിലെ ടോക്യോയും ഓക്‌ലാന്റും വരെയുള്ള വിശാലമായ സേവന കേന്ദ്രങ്ങളും ഈ മേഖലയിലെ വൈദഗ്ദ്ധ്യവും അടക്കം എമിറേറ്റ്‌സിനെ തെരഞ്ഞെടുക്കാന്‍ നിലവില്‍ തന്നെ നിരവധി കാരണങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടിയ എമിറേറ്റ്‌സ് എയര്‍ലൈനിന്റെ ഇന്ത്യാ നേപ്പാള്‍ വൈസ് പ്രസിഡന്റ് എസ്സാ സുലൈമാന്‍ അഹ്മദ് 2013-നെ സ്വാഗതം ചെയ്യുന്നതോടൊപ്പം തങ്ങളിപ്പോള്‍ എക്കണോമി നിരക്കുകള്‍ക്കു കൂടുതല്‍ മൂല്യം നല്‍കുകയാണെന്നു ചൂണ്ടിക്കാട്ടി. ഏറ്റവും മികച്ച നിരക്കില്‍ സീറ്റുകള്‍ ഉറപ്പാക്കാന്‍ വേഗത്തിലുള്ള നീക്കങ്ങള്‍ നടത്താനും അഹ്മദ് ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.
ഉപഭോക്താക്കള്‍ക്കായി പുതിയ രാജ്യങ്ങളും സംസ്‌ക്കാരങ്ങളും അനുഭവങ്ങളും സമ്മാനിച്ചു കൊണ്ട് പുതിയ 15 കേന്ദ്രങ്ങളിലേക്ക് സേവനം ആരംഭിച്ചു കൊണ്ട് എമിറേറ്റ്‌സിന്റെ ലോകം കൂടുതല്‍ വേഗത്തില്‍ വളര്‍ന്ന വര്‍ഷമായിരുന്നു 2012.
2012 ജനുവരി മൂന്നിന് റിയോഡി ജെനീറോയിലേക്കും ബ്യൂണസ് അയേഴ്‌സിലേക്കുമായിരുന്നു പുതുതായി സേവനം ആരംഭിച്ചത്. പിന്നീട് ഡബ്ലിന്‍, ഡള്ളാസ് ഫോര്‍ത്ത് വര്‍ത്ത്, സിയാറ്റില്‍, ലുസാക, ഹരാരെ, ഹോച്ചിമിന്‍ സിറ്റി, ബാഴ്‌സലോണ, ലിസ്ബന്‍, എര്‍ബില്‍, വാഷിങ്ടണ്‍ ഡി.സി., അഡ്‌ലൈഡ് എന്നിവിടങ്ങളിലേക്കും സേവനം ആരംഭിച്ചു. ലിയോണിലേക്കും ഫുകറ്റിലേക്കും ഈ മാസം ആദ്യമാണ് സേവനം ആരംഭിച്ചത്. ഹലോ ടുമാറോ എന്ന ബാനറുമായി ആകര്‍ഷകമായ, ഇന്ധനക്ഷമതയുള്ള 194 വിമാനങ്ങളുമായി സര്‍വ്വീസ് നടത്തുന്ന എമിറേറ്റ്‌സിനു തന്നെയാണ് ലോകത്ത് ഏറ്റവും വലിയ ഡബിള്‍ ഡക്കര്‍ എ 380 വിമാനങ്ങളുടെ ശേഖരമുള്ളതും.
ഈ 2013-ലെ പ്രത്യേക നിരക്കുകള്‍ വഴി എയര്‍ലൈന്റെ ഫ്‌ളാഗ്ഷിപ്പായ എ 380-ല്‍ പറക്കാനുള്ള അവസരം വരെ ലഭ്യമാക്കുന്നുണ്ട്. ന്യൂയോര്‍ക്കിലേക്കും പാരിസിലേക്കും 2013 ജനുവരി ഒന്നു മുതല്‍ പ്രതിദിന എ 380 ഡബിള്‍ ഫ്‌ളൈറ്റുകള്‍ ആരംഭിക്കുന്നതിലൂടെയാണിതു സാധ്യമാകുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക : www.emirates.com
Discussion about this post