കൊല്ലം: കൊല്ലം നിലമേല്‍ ശാസ്താക്ഷേത്രത്തിനു സമീപം ഇന്നു രാവിലെയുണ്ടായ വാഹനാപകടത്തില്‍ ബന്ധുക്കളായ ആറു പേരടക്കം ഏഴു പേര്‍ മരിച്ചു. കാറും കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ നാലു പേര്‍ സ്ത്രീകളാണ്. രാവിലെ ആറരയ്ക്കായിരുന്നു അപകടമുണ്ടായത്. തിരുവനന്തപുരം ഭരതന്നൂര്‍, കടയ്ക്കല്‍ സ്വദേശികളാണ് മരിച്ചത്. കാര്‍ യാത്രക്കാരായ അജിത് കുമാര്‍ (35) ,ഭാര്യ സുനീഷ(30), മകന്‍ ഉണ്ണിക്കുട്ടന്‍ (6), സുനീഷയുടെ അമ്മ ഉഷ (45), അജിത്തിന്റെ ജ്യേഷ്ഠന്റെ ഭാര്യ രുഗ്മിണി(40), മകള്‍ നീതു (15), കാറിന്റെ ഡ്രൈവര്‍ മനേഷ് (45) എന്നിവരാണ് മരിച്ചത്. അജിത്തിന്റെ അമ്മ വിജയമ്മ, ജ്യേഷ്ഠന്റെ മകന്‍ എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു ഇവര്‍. നാലു പേര്‍ സംഭവസ്ഥലത്തും ബാക്കിയുള്ളവര്‍ ആശുപത്രിയിലും ആണ് മരിച്ചത്. അപകടത്തില്‍ ക്വാളിസ് കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കാര്‍ അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നും സംശയമുണ്ട്. ബസ് ശരിയായ പാതയിലായിരുന്നുവെന്നും കാര്‍ ബസില്‍ വന്നിടിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. നാലു മൃതദേഹങ്ങള്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും രണ്ട് മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ഒരെണ്ണം വെഞ്ഞാറമ്മൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post