ലണ്ടന്‍: പോപ് രാജാവ് മൈക്കല്‍ ജാക്‌സന്റെ തൊലിവെളുപ്പിനു കാരണമായിരുന്ന വെള്ളപ്പാണ്ടു രോഗം (വിറ്റിലിഗോ) മൂത്തമകന്‍ പ്രിന്‍സ് മൈക്കലിനെയും ബാധിച്ചതായി റിപ്പോര്‍ട്ട്. ഈയിടെ സഹോദരങ്ങള്‍ക്കൊപ്പം ഹവായിലെത്തിയ പ്രിന്‍സ് മൈക്കലിന്റെ കൈമുട്ടിനു താഴെയാണു വെള്ളപ്പാണ്ടിന്റെ അടയാളങ്ങള്‍ കണ്ടത്. കടുത്ത ചൂടുമൂലവും ഇങ്ങനെ സംഭവിക്കാമെങ്കിലും, സൂര്യതാപമേറ്റുള്ള തൊലിയുരിയല്‍ അല്ല പ്രിന്‍സിനുള്ളതെന്നാണു ഡെയ്‌ലി മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്‌തത്. മുഖത്തിനും ശരീരഭാഗങ്ങള്‍ക്കും നിറഭേദം സംഭവിക്കുന്ന വിറ്റിലിഗോ പാരമ്പര്യരോഗമാണ്. കഴിഞ്ഞവര്‍ഷം ജൂണ്‍ 25ന് ആണു മൈക്കല്‍ ജാക്‌സന്‍ അന്തരിച്ചത്. രോഗം മാത്രമല്ല, നിരന്തരമുള്ള ശസ്‌ത്രക്രിയകളുംമെയ്‌ക്കപ്പുകളുമാണു ജാക്‌സന്റെ മുഖത്തെ നിറഭേദത്തിനു കാരണമെന്ന അഭിപ്രായങ്ങളും ഉണ്ടായിരുന്നു.
Discussion about this post