കൊച്ചി: സൌത്ത് ഇന്ത്യന്‍ ബാങ്ക് ഗാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റിവലിന്റെ ഭാഗമായി ബോള്‍ഗാട്ടിയില്‍ നടക്കുന്ന ഗ്ളോബല്‍ വില്ലേജില്‍ ഹെലികോപ്റ്റര്‍ റൈഡ് ഒരുങ്ങുന്നു. ഡല്‍ഹി ആസ്ഥാനമായുള്ള ചാര്‍ട്ടേര്‍ഡ് വിമാനക്കമ്പനിയായ ചിപ്സാന്‍ ഏവിയേഷനാണ് ഗ്ളോബല്‍ വില്ലേജുമായി സഹകരിച്ച് കൊച്ചിയില്‍ ഹെലികോപ്റ്റര്‍ സര്‍വീസ് നടത്തുന്നത്.
ബോള്‍ഗാട്ടിയില്‍ ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ ഗ്രൌണ്‍ണ്ടില്‍ തയാറാക്കിയിരിക്കുന്ന ഗ്ളോബല്‍ വില്ലേജിന്റെ വേദിയോട് ചേര്‍ന്നുള്ള ബോള്‍ഗാട്ടി പാലസില്‍ നിന്നാണ് ഒരേസമയം ആറു പേര്‍ക്ക് സഞ്ചാരിക്കാവുന്ന ഹെലികോപ്റ്റര്‍ യാത്ര കൊച്ചിയുടെ ആകാശക്കാഴ്ചകള്‍ കാണാന്‍ അവസരമൊരുക്കുന്നത്.
ഡിസംബര്‍ 28 മുതല്‍ ജനുവരി 5 വരെയാണ് ഹെലികോപ്റ്റര്‍ സര്‍വീസ് നടത്തുന്നത്. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയുള്ള സമയത്താണ് യാത്ര ഒരുക്കിയിരിക്കുന്നത്. യാത്രാനിരക്ക് ഒരാള്‍ക്ക് 2,000 രൂപ. ബുക്കിങ്ങിന് 9388199104 എന്ന നമ്പറില്‍ വിളിക്കാം.
Discussion about this post