കൊച്ചി: ഗൃഹാലങ്കാരത്തിലെയും ഗൃഹോപകരണങ്ങളിലെയും ഇന്ത്യയിലെ ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ പരിചയപ്പെടുത്തുകയാണ് ഗ്ളോബല്‍ വില്ലേജിലെ ബ്രാന്‍ഡ് പവിലിയന്‍. ഇന്റീരിയര്‍ ഡെക്കറേഷന് യൂറോപ്യന്‍ സ്റ്റൈല്‍ വാര്‍ഡ്റോബ്, മുറി സ്വയം വൃത്തിയാക്കുന്ന ക്ളീനിംഗ് റോബോട്ട്, മസാജ് ചെയര്‍, മണ്‍ചട്ടിയില്‍ പോലും പാചകം ചെയ്യാന്‍ കഴിയുന്ന ഇന്‍ഡക്ഷന്‍ കുക്കര്‍ തുടങ്ങി കേരളത്തിലെ ഗൃഹോപകരണ വിപണിയുടെ ഏറ്റവും പുതിയ മുഖമാണ് ബ്രാന്‍ഡ് പവലിയനില്‍ അവതരിപ്പിച്ചിരിക്കുന്ന്. ഗ്ളോബല്‍ വില്ലേജില്‍ സന്ദര്‍ശകരുടെ ഏറ്റവും വലിയ തിരക്കും ബിസിനസ് അന്വേഷണങ്ങളും ഉണ്ടാകുന്നതും ബ്രാന്‍്ഡ് പവിലിയനില്‍ തന്നെ.
യൂറോപ്യന്‍ ഗൃഹനിര്‍മിതിയില്‍ അനിവാര്യ ഘടകമായ വാര്‍ഡ്റോബുകള്‍ ഒരു വീടിന് സമ്മാനിക്കുന്ന ചാരുതയും സൌകര്യവും നേരില്‍ കണ്ടറിയണമെങ്കില്‍ ഗ്ളോബല്‍ വില്ലേജിലേക്ക് വരാം. അലമാരയോ ബുക്ക് ഷെല്‍ഫോ ഭിത്തിയില്‍ നിന്ന് പുറത്തേക്ക് സ്ളൈഡ് ചെയ്ത് കട്ടിലായും ഡൈനിംഗ് ടേബിളായും വശങ്ങളിലേക്ക് സ്ളൈഡ് ചെയ്ത് എല്‍ സി ഡി സ്റാന്റായും മറ്റും ഉപയോഗിക്കാന്‍ കഴിയുന്ന വാര്‍ഡ്റോബുകളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തിയാണ് കൊച്ചിയിലെ ക്രിയേറ്റീവ് വാര്‍ഡ്റോബ്സ് എന്ന കമ്പനി കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായ വാര്‍ഡ്റോബുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതിനായി ഒരു വീട് തന്നെ ബ്രാന്‍ഡ് പവലിയനില്‍ ഒരുക്കിയിട്ടുണ്ട്. ഡ്രോയിംഗ് റൂമില്‍ എല്‍ സി ഡി കം വാള്‍ ബെഡും ഹോം ഓഫീസ് കം സ്റ്റഡി ടേബിള്‍ യൂണിറ്റും സജ്ജീകരിച്ചിരിക്കുന്നു. സ്ളൈഡ് ചെയ്ത് വിവിധ ആവശ്യങ്ങള്‍ക്കായി മറിച്ചും തിരിച്ചും ഉപയോഗിക്കാവുന്നതാണ് ഇതിലെ ഉപകരണങ്ങളെല്ലാം.
സ്പേസ് മാനേജ്മെന്റില്‍ അത്ഭുതമാണ് ഇതിലുള്ള വാര്‍ഡ്റോബ് കിച്ചന്‍. ചെറിയ സ്പേസില്‍ വിശാലമായ സൗകര്യമാണ് വാര്‍ഡ്റോബ് അടുക്കളയിലുള്ളത്. മൈക്രോവേവ് ഒവനും ഗ്യാസടുപ്പും കുക്കറും വാഷിംഗ് മെഷീനും കോംപാക്ട് അയേണിംഗ് ബോര്‍ഡും മറ്റും കിച്ചന്‍ യൂട്ടിലിറ്റി ഏരിയയിലും വാഷിംഗ് യൂട്ടിലിറ്റി ഏരിയയിലുമായി സജ്ജീകരിച്ചിരിക്കയാണ്. എം ഡി എഫിലും മറൈന്‍ പ്ളൈവുഡിലും മൈക്കാ ലാമിനേഷനും പെയ്ന്റും ഉപയോഗിച്ചാണ് വാര്‍ഡ്റോബ് മനോഹരമാക്കിയിരിക്കുന്നത്.
ഐ റോബോക്ളീന്‍ എന്ന വാക്വം ക്ളീനറാണ് ബ്രാന്‍ഡ് പവലിയനില്‍ ശ്രദ്ധ പിടിച്ചു പറ്റുന്ന മറ്റൊരു ഉല്‍പന്നം. വാക്വംക്ളീനര്‍ റോബോട്ടില്‍ ഘടിപ്പിച്ചതാണ് ഈ വിദൂരനിയന്ത്രിത ഉപകരണം. തളികയുടെ ആകൃതിയുള്ള റോബോക്ളീന്‍ സെന്‍സറുകളുടെ സഹായത്തോടെ മുറിയിലാകെ ഓടി നടന്ന് അഴുക്കും പൊടിയും വലിച്ചെടുക്കും. ചാര്‍ജ് തീര്‍ന്നാല്‍ സ്വയം ചാര്‍ജറിനോട് ചേര്‍ന്നു നിന്ന് റീചാര്‍ജ് ചെയ്യും. റോബോട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ കീടങ്ങളെ നശിപ്പിക്കും. അമേരിക്കന്‍ നിര്‍മിതമായ ഐറോബോക്ളീന്‍ കൊച്ചിയിലെ മോഗ് എന്ന കമ്പനിയാണ് ഗ്ളോബല്‍ വില്ലേജില്‍ അവതരിപ്പിച്ചിരിക്കുന്നത്.
സ്നൂക്കര്‍ ടേബിള്‍, ഏയര്‍ഹോക്കി, ഫൂസ്ബാള്‍, ഡാര്‍ട്ട്, ബില്ല്യാര്‍ഡ്സ് ടേബിള്‍, ഡൈനിംഗ് കം പൂള്‍ ടേബിള്‍ തുടങ്ങിയ ഇറക്കുമതി ചെയ്ത ഉപകരണങ്ങളാണ് ഡിസ്ക്വയര്‍ എന്ന് സ്റാളിലുള്ളത്. മസാജ് ചെയറുകളുടെ സ്റ്റാളും ആളുകളെ വലിയ തോതില്‍ ആകര്‍ഷിക്കുന്നു. പല പ്രമുഖ ഗൃഹോപകരണ നിര്‍മാതാക്കളും അവരുടെ പുതിയ ഉല്‍പന്നങ്ങളുമായി ബ്രാന്‍ഡ് പവലിയനിലുണ്ട്.
Discussion about this post