ന്യൂഡല്‍ഹി: ഗുജറാത്തില്‍ ലോകായുക്ത നിയമനം സുപ്രീംകോടതി ശരിവെച്ചു. ലോകായുക്ത നിയമനം ഗവര്‍ണര്‍ നടത്തിയത് മന്ത്രിസഭയുമായി ആലോചിക്കാതെയാണെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ വാദം. ഇതുമായി ബന്ധപ്പെട്ട ഗുജറാത്ത് സര്‍ക്കാരിന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ലോകായുക്ത നിയമനം ശരിവെച്ച് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്ന വാദവും കോടതി തള്ളി.
റിട്ട. ജഡ്ജി ആര്‍ എ മേത്തയെ ലോകായുക്തയായി നിയമിച്ച ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. വിവേചനാധികാരം ഉപയോഗിച്ച് ഗവര്‍ണര്‍ നിയമനം നടത്തുന്നതില്‍ തെറ്റില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. എന്നാല്‍ തന്നിഷ്ടപ്രകാരം നിയമന ഉത്തരവ് നല്‍കിയത് ഉചിതമല്ലെന്നും സര്‍ക്കാരിനെതിരായ ഹൈക്കോടതി വിധിയിലെ വിമര്‍ശനങ്ങള്‍ നീക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
Discussion about this post