തിരുവനന്തപുരം: കേരള സ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്റ് ട്രെയിനിങിന്റെ തിരുവനന്തപുരം ട്രെയിനിങ് ഡിവിഷനില്‍ ആരംഭിക്കുന്ന ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള ഗവണ്‍മെന്റ് അംഗീകൃത ഡിപ്ളോമാ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്കിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
എഞ്ചിനീയറിങ് ഡിപ്ളോമാക്കാര്‍, ഐ.റ്റി.ഐ, എം.ആര്‍.റ്റി.വി, ഡി.പി.സി.എസ്. തുങ്ങിയ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് പ്രവേശനത്തില്‍ മുന്‍ഗണന നല്‍കും. പട്ടികജാതി/വര്‍ഗ/മറ്റര്‍ഹ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് സൌജന്യമായിരിക്കും. പ്രസ്തുത കാലയളവില്‍ സ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി./എസ്.ഇ.ബി.സി/മറ്റ് മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്കു വിധേയമായി ഫീസ് സൌജന്യമായിരിക്കും.
കമ്പ്യൂട്ടര്‍ സിസ്റത്തിന്റെ അസംബ്ളിങ്, ഇന്‍സ്റലേഷന്‍, ലോക്കല്‍ ഏരിയാ നെറ്റ് വര്‍ക്കിങ്, ഇന്റര്‍നെറ്റ്, ട്രബിള്‍ഷൂട്ടിങ് എന്നിവയില്‍ വിദഗ്ധ പരിശീലനം ഡിപ്ളോമാ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ്നെറ്റ്വര്‍ക്കിങ് കോഴ്സിലൂടെ നല്‍കും. അപേക്ഷകള്‍ വിശദമായ ബയോഡാറ്റാ, സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ (ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത) മാനേജിങ് ഡയറക്ടര്‍, കേരള സ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്റ് ട്രെയിനിങ് ഡിവിഷന്‍, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം-695024 വിലാസത്തില്‍ ജനുവരി 15 ന് മുമ്പ് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ 0471-2474720, 2467728 നമ്പരുകളില്‍ ലഭിക്കും.
Discussion about this post