എഡ്ജ്ഫീല്‍ഡ്: യുഎസിലെ ഏറ്റവും പ്രായം ചെന്ന വ്യക്തിയായ മുത്തശ്ശി അന്തരിച്ചു. സൌത്ത് കരോളിനയിലെ എഡ്ജ്ഫീല്‍ഡില്‍ താമസിച്ചിരുന്ന 114 വയസുകാരിയായ മാമീ റിയേര്‍ഡന്‍ ജോര്‍ജിയയിലെ ഓഗസ്റയിലുള്ള ആശുപത്രിയിലാണ് അന്തരിച്ചത്. മകളായ സാറ റിയേര്‍ഡനും ജാനീ റൂത്ത് ഓസ്ബോണുമാണ് മരണവാര്‍ത്ത അറിയിച്ചത്. മൂന്നാഴ്ച മുന്‍പ് വീഴ്ചയില്‍ ഇടുപ്പിന് ക്ഷതമേറ്റ അവര്‍ ചികിത്സയിലായിരുന്നു. 115 വയസുണ്ടായിരുന്ന ഡിന മാന്‍ഫ്രെദീനി എന്ന മുത്തശ്ശി കഴിഞ്ഞ മാസം അന്തരിച്ചതിനെ തുടര്‍ന്നാണ് ഏറ്റവും പ്രായം ചെന്ന യുഎസ് പൌരയെന്ന ബഹുമതി മാമീ റിയേര്‍ഡനെ തേടിയെത്തിയത്. 1900 ലെ യുഎസ് സെന്‍സസ് പ്രകാരം 1898 സെപ്റ്റംബര്‍ ഏഴിനാണ് മാമീ റിയേര്‍ഡന്റെ ജനനം. 1979 ല്‍ ഒയാസി എന്നയാളെ വിവാഹം കഴിച്ച മാമീ 11 മക്കള്‍ക്ക് ജന്‍മം നല്‍കി. ഇവരില്‍ 10 പേര്‍ ജീവിച്ചിരിക്കുന്നുണ്ട്. ഭര്‍ത്താവിന്റെ മരണം വരെ നീണ്ട (59 വര്‍ഷം) ദാമ്പത്യബന്ധമായിരുന്നു മാമീയുടേത്.
Discussion about this post