ശബരിമല: ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മകരവിളക്ക് ദര്‍ശനത്തിനായെത്തുന്ന അയ്യപ്പഭക്തന്മാരുടെ അഭൂതപൂര്‍വമായ തിരക്ക് പരിഗണിച്ച് ദര്‍ശനസമയം രണ്ടര മണിക്കൂര്‍ വര്‍ധിപ്പിച്ചു. രാവിലെയും വൈകിട്ടും 4 മണിക്ക് തുറന്നുകൊണ്ടിരുന്ന തിരുനട ഓരോ മണിക്കൂര്‍ വീതം നേരത്തെയാക്കി. രാവിലെയും വൈകിട്ടും 3 മണിക്ക് ഇനിമുതല്‍ നട തുറക്കും. രാത്രി നട അടക്കുന്ന സമയം അര മണിക്കൂര്‍ നീട്ടി 11.30 ആക്കി. ഫലത്തില്‍ ഒരുദിവസം രണ്ടര മണിക്കൂര്‍ കൂടുതലായി ദര്‍ശന സമയം സ്വാമിഭക്തര്‍ക്ക് ലഭിക്കും.
Discussion about this post