കോഴഞ്ചേരി : ശ്രീവല്ലഭന്റെ പുണ്യഭൂമിയില്‍ നിന്നെത്തിയ നീരജ നരേന്ദ്രന്‍ അഞ്ചാംതവണയും ഓട്ടന്‍തുള്ളലില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. കാവും ഭാഗം ഡിബിഎച്ച്എസ്എസ്സിലെ വിദ്യാര്‍ത്ഥിയായ നീരജ നാലുതവണ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയിരുന്നു. അമ്പലപ്പുഴ സുരേഷ് വര്‍മ്മയുടെ ശിക്ഷണത്തില്‍ വളര്‍ന്ന നീരജയുടെ സഹോദരി നന്ദനയും റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ സോപാന സംഗീതത്തിലും സമൂഹഗാനത്തിലും എ ഗ്രേഡ് നേടിയിരുന്നു. ഓട്ടന്‍തുള്ളലില്‍ ബകവധമാണ് നീരജ അവതരിപ്പിച്ചത്. പെരിങ്ങര ചെമ്പകവേലില്‍ നരേന്ദ്രന്റെയും കാരയ്ക്കല്‍ എല്‍.പി.എസിലെ അധ്യാപികയായ രേഖയുടെയും മകളാണ് നീരജ.
Discussion about this post