തിരുവനന്തപുരം: ഇടതുപക്ഷ സര്‍വീസ് സംഘടനകളും അധ്യാപക സംഘടനകളും ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്ക് സംസ്ഥാനത്ത് ആരംഭിച്ചു. ഒരുവിഭാഗം കെ.എസ്.ആര്‍.ടി.സി. ജീവനക്കാരും രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ സൂചനാ പണിമുടക്ക് നടത്തുന്നുണ്ട്.
പണിമുടക്ക് കര്‍ശനമായി നേരിടുമെന്ന് വ്യക്തമാക്കിയ സംസ്ഥാന സര്‍ക്കാര്‍ ‘ഡയസ് നോണ്‍’ പ്രഖ്യാപിച്ചിട്ടുണ്ട്. ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്ന് ഡി.ജി.പിക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പണിമുടക്കിന്റെ ഭാഗമായി പൊതുമുതല്‍ നശിപ്പിക്കുക, വനിതാ ജീവനക്കാരെ തടയുക, അക്രമങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങിയ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ കൈക്കൊള്ളും. സമരത്തില്‍ പങ്കെടുക്കുന്ന താത്കാലിക ജീവനക്കാര്‍ക്കും പ്രൊബേഷനിലുള്ള ജീവനക്കാര്‍ക്കുമെതിരെ ഉടനടി നടപടിയുണ്ടാകും.
Discussion about this post