തിരുവനന്തപുരം : ലോകത്തെ മുന്‍നിര ട്രക്ക് നിര്‍മാതാക്കളായ ഡെയ്മ്‌ലര്‍ എജിയുടെ ഇന്ത്യന്‍ സബ്‌സിഡിയറിയായ ഡെയ്മ്‌ലര്‍ ഇന്ത്യ കമേഴ്‌സ്യല്‍ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് (ഡിഐസിവി) ഭാരത് ബെന്‍സ് ട്രക്കുകളുടെ അത്യാധുനിക ഷോറും തിരുവനന്തപുരത്ത് തുറന്നു. ‘ആട്ടോബാന്‍ ട്രക്കിങ്’ എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഷോറൂം ബിപിസിഎല്‍ പമ്പിന് സമീപം മേലേതോന്നക്കല്‍ 16-ാം മൈലില്‍ ലാല്‍ബാഗ് എസ്റ്റേറ്റിലാണ്. ഭാരത് ബെന്‍സ് ട്രക്കുടമകള്‍ക്ക് ഒരു കുടക്കീഴില്‍ എല്ലാ സൗകര്യങ്ങളും ലഭ്യമാകും വിധം മികച്ച പരിശീലനം സിദ്ധിച്ച ജോലിക്കാര്‍, സര്‍വ സൗകര്യങ്ങളുമുള്ള പൂര്‍ണമായും മൂടിയ വര്‍ക്‌ഷോപ്പ്, സ്‌പെയര്‍ പാര്‍ടുകളുടെ പൂര്‍ണ നിര എന്നിവ ആട്ടോബാന്‍ ട്രക്കിങ്ങില്‍ ഒരുക്കിയിരിക്കുന്നു. ഓരോ ഇടപാടുകാരുടെയും വ്യക്തിഗത ആവശ്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കി അവര്‍ക്കനുയോജ്യമായ ഉല്‍പന്നം ലഭ്യമാക്കുന്നതില്‍ വിദഗ്ധരായ ജീവനക്കാരുമുണ്ട് എന്നതാണ് വേറൊരു പ്രത്യേകത. ഒരു കുടകീഴില്‍ 3 എസ് (സെയില്‍സ്, സര്‍വീസ്, സ്‌പെയര്‍) സൗകര്യമാണ് ഭാരത് ബെന്‍സ് വിഭാവനം ചെയ്യുന്നത്.
ഇന്ത്യന്‍ ട്രക്കുടമകള്‍ക്ക് പുതിയൊരനുഭവം പ്രദാനം ചെയ്യുകയാണ് ഭാരത് ബെന്‍സെന്ന്‌ഡെയ്മ് ലര്‍ ഇന്ത്യ കമേഴ്‌സ്യല്‍ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിങ്) വി.ആര്‍.വി. പ്രസാദ് പറഞ്ഞു. രാജ്യത്തിന്റെ സുപ്രധാന ചരക്ക് ഗതാഗത മാര്‍ഗത്തിലൂടെ 3 എസ് സൗകര്യത്തോടുകൂടിയുള്ള നൂറിലേറെ ഷോറുമുകള്‍ തുറക്കുന്നതിന്റെ ഭാഗമാണ് തിരുവനന്തപുരത്തേത്. ഏറ്റവും മികച്ച വില്‍പനാനന്തര സേവനമാണ് കമ്പനിയുടെ ലക്ഷ്യം. ഷോറൂം ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലത്തായിരിക്കുമെന്നതിനു പുറമെ മികച്ച സേവനം പെട്ടെന്ന് ലഭിക്കുകയും ചെയ്യും. ഭാരത് ബെന്‍സ് ട്രക്കുടമയുടെ വ്യാപാരം പരമാവധി വര്‍ധിപ്പിച്ച് കൂടുതല്‍ ലാഭം നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഷോറൂമുകളില്‍ സെയില്‍സ് കണ്‍സള്‍ടന്‍സി വിഭാഗം പ്രവര്‍ത്തിക്കുന്നതെന്ന് പ്രസാദ് ചൂണ്ടിക്കാട്ടി. ഭാരത് ബെന്‍സില്‍ വിശ്വാസമര്‍പിച്ചവരെ ശാക്തീകരിക്കുക എന്നത് കമ്പനി ഒരു കടമയായി കാണുന്നു.
ഭാരത് ബെന്‍സുമായുള്ള പാങ്കാളിത്തം തങ്ങളെ സംബന്ധിച്ചേടത്തോളം വളരെയധികം ആഹ്ലാദകരമാണെന്ന് ആട്ടോബാന്‍ ട്രക്കിങ് മാനേജിങ് ഡയരക്റ്റര്‍ മുഹമ്മദ് ഫര്‍സാദ് പറഞ്ഞു. ഉയര്‍ന്ന ഗുണമേന്മയുള്ള വില്‍പന – വില്‍പനാനന്തര സേവനം ലഭ്യമാക്കാന്‍ ആട്ടോബാന്‍ ട്രക്കിങ് സജ്ജമാണ്. ട്രക്കുടമയ്ക്ക് ബിസിനസ്സില്‍ പരമാവധി പ്രയോജനം ലഭിക്കത്തക്കവിധം അയാളുടെ ട്രക്ക് സജ്ജമാക്കുകയാണ് ആട്ടോബാന്‍ ട്രക്കിങ് ചെയ്യുന്നതെന്ന് ഫര്‍സാദ് വ്യക്തമാക്കി. ട്രക്കിന് പരമാവധി ഉല്‍പാദന ക്ഷമത ഉറപ്പുവരുത്തുന്നതാണ്.
വര്‍ക് ഷോപ്പില്‍ നിന്ന് ആഴ്ചയിലെ 7 ദിവസവും 24 മണിക്കൂറും സേവനം ലഭ്യമാണ്. ഡെയ്മ് ലില്‍ പരിശീലനം സിദ്ധിച്ച എഞ്ചിനീയര്‍മാരും ടെക്‌നീഷ്യന്‍മാരുമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. അത്യാധുനിക ഉപകരണങ്ങള്‍, മൊബൈല്‍ സര്‍വീസ് വാനുകള്‍ എന്നിവ വര്‍ക്ഷോപ്പില്‍ ലഭ്യമാണ്. ക്യാഷ് ലെസ് സീറോ – ഡിപ്രിസിയേഷന്‍ ഇന്‍ഷ്വറന്‍സ്, ഫുള്‍ മെയിന്റനന്‍സ് കോണ്‍ട്രാക്റ്റ്, എക്സ്റ്റന്‍ഡഡ് വാറണ്ടി, 24 മണിക്കൂറും റോഡ് സൈഡ് അസിസ്റ്റന്‍സ്, വെഹിക്കിള്‍ ട്രാക്കിങ് സിസ്റ്റം, ഡ്രൈവര്‍ ട്രെയിനിങ്, എക്‌സ്പ്രസ് – ഓണ്‍സൈറ്റ് സര്‍വീസ് എന്നിവയാണ് ഷോറൂം ലഭ്യമാക്കുന്ന മറ്റ് ചില സേവനങ്ങള്‍.
ട്രക്ക് വാങ്ങുന്നതിന് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കാനുള്ള സംവിധാനവും ഷോറൂമിലുണ്ട്. ഡെയ്മ്‌ലറിന്റെ തന്നെ ഫിനാന്‍സിങ് വിഭാഗമായ ഭാരത് ബെന്‍സ് ഫിനാന്‍ഷ്യലിനു പുറമെ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കോടക് ബാങ്ക് എന്നിവയുമായും ഇത് സംബന്ധിച്ച് കമ്പനി ധാരണയിലെത്തിയിട്ടുണ്ട്.
മികച്ച ഉല്‍പന്നം, മികച്ച സേവനം, എളുപ്പത്തിലുള്ള വായ്പ എന്നിങ്ങനെയുള്ള സമഗ്ര കാഴ്ചപ്പാട് ഭാരത് ബെന്‍സ് ട്രക്കുടമകളെ സംബന്ധിച്ചേടത്തോളം പുതിയൊരനുഭവമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
Discussion about this post