തിരുവനന്തപുരം: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജനുവരി 12, 13, 14, 15 തീയതികളില്‍ ഗവിയിലേക്ക് വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. കേരള വികസന കോര്‍പ്പറേഷന്റെ ടൂര്‍ പാക്കേജ് മുഖാന്തിരവും വനം വകുപ്പിന്റെ ടൂറിസം പദ്ധതി പ്രകാരവും എത്തുന്ന വിനോദസഞ്ചാരികള്‍ക്കും നിയന്ത്രണം ബാധകമായിരിക്കും.
Discussion about this post