തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുമായി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചര്‍ച്ച വേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
സമരത്തിന് മുമ്പ് രണ്ടു തവണ ജീവനക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി നേരിട്ടാണ് രണ്ടാം തവണ ചര്‍ച്ച നടത്തിയത്. അതിനാല്‍ ഇനിയും സമരക്കാരുമായി ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കേണ്ടതില്ലെന്നാണ് തീരുമാനം. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് നിലവില്‍ ആലോചിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ചയ്ക്കായി സംഘടനകള്‍ സമീപിച്ചാല്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നും സമരക്കാരെ അടിച്ചമര്‍ത്താന്‍ ഉദ്ദേശമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post