ശബരിമല: ഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്ത ഹോട്ടലുകള്‍ക്കും അന്നദാനസംഘങ്ങള്‍ക്കും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി. സന്നിധാനത്തും പരിസരത്തുമുള്ള എട്ടോളം അന്നദാന സംഘങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും മൂന്ന് സംഘങ്ങള്‍ക്ക് ശക്തമായ താക്കീത് നല്‍കുകയും ചെയ്തു. മകരവിളക്കിനോടനുബന്ധിച്ച് വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്‍മാര്‍ അറിയിച്ചു.
Discussion about this post