Saturday, May 10, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ഹനുമത് പ്രഭാവനായ സ്വാമി വിവേകാനന്ദന്‍ (ഭാഗം-2)

by Punnyabhumi Desk
Jan 13, 2013, 04:00 am IST
in സനാതനം

സത്യാനന്ദപ്രകാശം-2

ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍

പരമാത്മ വിഭൂതി

എപ്പൊഴെപ്പൊഴൊക്കെയാണോ ധര്‍മ്മത്തിനു മങ്ങലുണ്ടാകുന്നത് എപ്പൊഴെപ്പൊഴൊക്കെയാണോ അധര്‍മ്മത്തിനു ഉയര്‍ച്ചയുണ്ടാകുന്നത് അപ്പൊഴപ്പൊഴെല്ലാം ധര്‍മ്മ സംരക്ഷണത്തിനും അധര്‍മ്മ വിനാശനത്തിനുമായി പരമാത്മാവ് ഭൂമിയിലേക്കിറങ്ങി വരുന്നു എന്ന് ഭഗവദ്ഗീതയില്‍ വാസുദേവ കൃഷ്ണന്‍ നമുക്ക് ഉറപ്പ് തന്നിരിക്കുന്നു. ഗതകാലചരിത്രം പരിശോധിച്ചാല്‍ ഈ വാക്കുകളുടെ സത്യത പകല്‍പോലെ വ്യക്തമാകും. ലങ്കാധിപനായ ദശാനനന്റെ നേതൃത്വത്തില്‍ അധര്‍്മം പടര്‍ന്നു പന്തലിച്ചപ്പോള്‍ , ധര്‍മ്മമൂര്‍ത്തികളായ താപസന്മാര്‍ രാക്ഷസാക്രമണങ്ങളില്‍ സമൂല വിനാശത്തിലേക്കു വലിച്ചെറിയപ്പെട്ടപ്പോള്‍ ധര്‍മ്മസംരക്ഷണാര്‍ത്ഥം പരമാത്മാവ് അയോദ്ധ്യയില്‍ ശ്രീരാമചന്ദ്രനായി അവതരിച്ചു. അവതാരകൃത്യ നിര്‍വഹണത്തിനായി ഋഷിമാരായും വാനരരൂപികളായുമെല്ലാം അസംഖ്യം വിഭൂതികളെ അന്നു ഭഗവാന്‍ സൃഷ്ടിച്ചിരുന്നു. അതില്‍ പ്രമുഖമാണു ഭക്തിപ്രധാനനായ ആഞ്ജനേയ തൃപ്പാദങ്ങള്‍ .

സമാനമായൊരു സാഹചര്യം പതിനാറാം നൂറ്റാണ്ടുമുതല്‍ വീണ്ടും ഉദയംകൊണ്ടു. സ്വാര്‍ത്ഥ പാരമ്പര്യത്തിന്റെ പിന്‍തുടര്‍ച്ചയായ കടന്നാക്രണ പ്രവണതയും ഭൗതികശാസ്ത്രത്തിന്റെ വളര്‍ച്ച് പകര്‍ന്ന ആക്രമണോപകരണങ്ങളും ഒത്തുചേര്‍ന്ന് പ്രപഞ്ചത്തെ മുഴുവന്‍ യുദ്ധ പരമ്പരകളാല്‍ കോളനികളാക്കുകയും അമര്‍ച്ചചെയ്യപ്പെട്ട ജനസമൂഹങ്ങളുടെ സ്വത്വം നശിപ്പിക്കുകയും ചെയ്തു തുടങ്ങുന്ന യുഗമായിരുന്നു അത്. പ്രപഞ്ചത്തെ മുഴുവന്‍ ഒരേഒരു ചൈതന്യത്തിന്റെ ആവിഷ്‌കാരമായി കാണുകയും ലോകാഃ സമസ്തഃ സുഖിനോ ഭവന്തു എന്ന പ്രാര്‍ത്ഥനയോടെ സമസ്തജീവരാശിയുടെയും അഭ്യുന്നതിക്കായി ആയിരത്താണ്ടുകളായി അനവരതം പ്രവര്‍ത്തിക്കുകയും ചെയ്ത ഭാരതീയ സംസ്‌കൃതിയുടെ അടിവേരുകള്‍പോലുമിളക്കാന്‍ ഭൗതിക ദര്‍ശനങ്ങളും ആയുധസന്നാഹങ്ങളും വെമ്പല്‍ കൊണ്ടപ്പോള്‍ , ആര്‍ഷഭൂമിയില്‍ പിറന്ന ജനസമൂഹങ്ങള്‍ പോലും അദ്ധ്യാത്മവിദ്യയെ സംശയദൃഷ്ടിയോടെ കാണാന്‍ ആരംഭിച്ചപ്പോള്‍ , പീരങ്കികളുടെ ഗര്‍ജ്ജനശേഷിയില്‍ ധര്‍മ്മാധര്‍മ്മങ്ങളും ശരി തെറ്റുകളും നിശ്ചയിക്കപ്പെടുന്നതാണു അന്യായമെന്നും അതിനപ്പുറം മറ്റൊന്നുമില്ലെന്നും ആക്രമണകാരികളാല്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍ അദ്ധ്യാത്മതേജസ്സു പുനരുദ്ധരിക്കാന്‍ വീണ്ടും പരമാത്മാവിന്  അവതാരം കൊള്ളേണ്ടിവന്നു. ബംഗാളിലെ കുമാര്‍പുക്കൂറിലവതരിച്ച് ദക്ഷിണേശ്വരത്തു മഹാതപസ്സനുഷ്ഠിച്ച യോഗിവര്യന്‍ – ശ്രീരാമകൃഷ്ണ പരമഹംസന്‍ – അവതാര കൃത്യ പൂര്‍ത്തീകരണത്തിനായി സൃഷ്ടിച്ച വിഭൂതികളില്‍ അഗ്രിമനാണു സ്വാമി വിവേകാനന്ദന്‍.

അടിമത്തത്തിലാണ്ടു തുടങ്ങിയ ഭാരതീയ മനസ്സുകളെ അദ്ദേഹം തട്ടിയുണര്‍ത്തി. ഭൗതിക ചിന്തകളുടെ തിരത്തല്ലലില്‍ ആദ്ധ്യാത്മികത നിസ്സാരമെന്നും തെറ്റിദ്ധരിച്ച ഋഷിസന്തതികളെ വിളിച്ചുണര്‍ത്തി. ഭാരതത്തിന്റെ ആത്മാവ് ആദ്ധ്യാത്മികതയാണെന്നും, അതില്‍നിന്നു പിന്നോക്കം പോകാന്‍ ഈ നാടിന് ഒരിക്കലും സാദ്ധ്യമല്ലെന്നും ഈ നാടിനെ ആത്മദര്‍ശനത്തില്‍നിന്നു വ്യതിചലിപ്പിക്കാന്‍ ചെയ്യുന്ന ഏതുപരിശ്രമവും വിഫലമാകുമെന്നും ആദ്ധ്യാത്മികതയുടെ സന്ദേശം ലോകത്തിന് ആവശ്യമാണെന്നും അതു ലോകത്തിനു നല്‍കാന്‍ വേണ്ടിയാണ് ഒരു രാഷ്ട്രമെന്ന നിലയില്‍ ഭാരതം ഇന്നും നിലനില്‍ക്കുന്നത് എന്നും, ഈശ്വരന്‍ ഭാരതീയരില്‍ ഏല്പിച്ചിരിക്കുന്ന ഈ കൃത്യം നിര്‍വഹിച്ചേ മതിയാകൂ എന്നും അതിനായി ഈ പുണ്യഭൂമി ഉണരണമെന്നും  അദ്ദേഹം പ്രസംഗങ്ങളിലൂടെയും  സംഭാഷണങ്ങളിലൂടെയും കത്തുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും ഉദ്‌ബോധിപ്പിച്ചു. ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാന്‍ നിബോധത എന്ന ഉപനിഷത് സന്ദേശമായിരുന്നു ആ ജീവിതം. ഭാരതത്തിന്റെ ആത്മാവിനെ തിരിച്ചറിയാന്‍ അദ്ദേഹം ഏവരെയും ഉപദേശിച്ചു.

പരിഷ്‌ക്കരണങ്ങള്‍ക്കും സാമൂഹികമാറ്റങ്ങള്‍ക്കും വേണ്ടിയുള്ള മുറവിളി അന്നേ പല കോണുകളില്‍നിന്നും കേട്ടിരുന്നു. പക്ഷേ ഭാരതത്തിന്റെ ആത്മാവിനെ മറന്നുകൊണ്ടായിരുന്നു പരിഷ്‌കരണവാദികള്‍ അരങ്ങെത്തെത്തിയത്. പാശ്ചാത്യ ഭൗതിക പരിഷ്‌കൃതികളുടെ ചട്ടക്കൂടില്‍ ഭാരതത്തെ ഉടച്ചുവാര്‍ക്കാന്‍ അവരിലധികംപേരും ആഗ്രഹിച്ചു. പ്രാചീന ഭാരതത്തിന്റെ പ്രഗല്‍ഭമായ നേട്ടങ്ങളുടെ നേരേ അവര്‍ കണ്ണടയ്ക്കുകയും പലതിനെയും ദുര്‍വ്യാഖ്യാനും ചെയ്തു തെറ്റിദ്ധരിപ്പിക്കുകയും അല്പമായുണ്ടായിരുന്ന കോട്ടങ്ങളെ പര്‍വതീകരിച്ചു നിരന്തരം പരിഹസിക്കുകയും ചെയ്തു. ഭാരതത്തിന്റെ ആത്മാവില്‍ അടിമത്തച്ചങ്ങല വീണ്ടും മുറുക്കാന്‍ മാത്രം പ്രയോജനപ്പെടുന്ന അപകടകാരികളായ ഈ സമീപനത്തെ സ്വാമിജി ശക്തമായിത്തന്നെ നേരിട്ടു. കുറ്റംപറച്ചിലുകളും പഴിചാരലുകളും ശകാരവചസ്സുകളും മതിയാക്കാന്‍ പരിഷ്‌കരണവാദങ്ങളുടെ ലേബലൊട്ടിച്ചു നടന്നവരോട് അദ്ദേഹം ആവശ്യപ്പെട്ടു. ഭാരതത്തിന്റെ ആത്മാവായ ഈശ്വരസത്ത തിരിച്ചറിയാനും മറവിയില്‍പ്പെട്ട ആര്‍ഷമായ സാത്വികജീവിതക്രമം വീണ്ടും ഉണര്‍ത്താനും പരിഷ്‌കൃതികളുടെ ശരിയായമാര്‍ഗ്ഗം ആര്‍ഷപദ്ധതികളാണെന്നും അദ്ദേഹം പഠിപ്പിച്ചു. നിരാശ്രയരും നിരാലംബരുമായ സാധാരണ ജനങ്ങള്‍ക്കു അറിവും ജീവിതോപായവും നേടിക്കൊടുക്കുന്ന കര്‍മ്മപദ്ധതികള്‍ അദ്ദേഹം ആവിഷ്‌ക്കരിച്ചു പ്രവര്‍ത്തിച്ചു കാണിച്ചു.

അടിമത്തത്തില്‍ ആണ്ടുപോയ ഭാരതീയ മനസ്സുകളില്‍ ആത്മാഭിമാനത്തിന്റെ സൂര്യതേജസ്സുണര്‍ത്തിയത് സ്വാമി വിവേകാനന്ദനാണ്. ‘ഞാന്‍ ഹിന്ദുവെന്നതില്‍ അഭിമാനം കൊള്ളുന്നു;’  അദ്ദേഹം ലോകത്തോടായി വിളിച്ചുപറഞ്ഞു. അങ്ങനെ അഭിമാനം കൊള്ളുന്നതിനുള്ള കാരണങ്ങളും അദ്ദേഹം നിരത്തിവച്ചു. സ്വന്തം പൈതൃകത്തിന്റെ മഹത്വം ഭാരതം തിരിച്ചറിയുന്നത് വിവേകാനന്ദസൂക്തങ്ങളിലൂടെയാണ്. സ്വന്തം കരുത്ത് വാനരന്മാര്‍ തിരിച്ചറിയുന്നത് രാമകാര്യം നേടി ഹനുമാന്‍ ലങ്കയില്‍ നിന്നു പ്രത്യാഗമിക്കുമ്പോഴാണല്ലോ.

‘കപിനിവഹവീരരേ, കണ്ടിതു സീതയെ
കാകുല്‍സ്ഥ വീരനനുഗ്രഹത്താലഹം
നിശിചരവരാലയമാകിയ ലങ്കയും
നിശ്ശേഷമുദ്യാനവും ദഹിപ്പിച്ചിതു

അതുപൊഴുതുപവനതനയനെയുമവരാദരി-
ച്ചാലിംഗ്യ ഗാഢമാചുംബ്യ വാലാഞ്ചലം
കുതുകമൊടു കപിനിചയനിലജനെ മുന്നിട്ടു
കൂട്ടമിട്ടാര്‍ത്തു വിളിച്ചു പോയീടിനാര്‍
പ്ലവഗകുലപരിവൃദ്ധരുമുഴറി നടകൊണ്ടുപോയ്
പ്രസ്രവണാചലം കണ്ടുമേവീടിനാര്‍.’
– അദ്ധ്യാത്മരാമായണം, സുന്ദരകാണ്ഡം

അന്നുമഹേന്ദ്രപര്‍വതസാനുക്കളില്‍ വാനരവീരന്മാര്‍ ഹനുമാനു നല്‍കിയ സ്വീകരണങ്ങളെ ആത്മാര്‍ത്ഥതകൊണ്ടും ആവേശാതിരേകം കൊണ്ടും അനുസ്മരിപ്പിക്കുന്നതായിരുന്നു കൊളംബോമുതല്‍ അല്‍മോറവരെ സ്വാമിക്കു നല്‍കിയ സ്വീകരണമഹോത്സവങ്ങള്‍. ഭാരതാംബയുടെ പ്രിയപുത്രനെ, നാട്ടാരുടെ മഹാഗുരുവിനെ, ഭാരതവാസികള്‍ എതിരേല്‍ക്കുകയായിരുന്നു. അത് ഉളവാക്കിയ ഉണര്‍വാണു ആര്‍ക്കും കെടുത്താനാകാത്ത സ്വാതന്ത്ര്യാഭിവാഞ്ഛയായി വിശ്വത്തിന്റെ മുഴുവന്‍ മോചനത്തില്‍ പര്യവസാനിച്ച ഭാരതസ്വാതന്ത്ര്യ സമരമായി ആളിപ്പടര്‍ന്നത്. ഒരു സന്യാസിക്ക് എന്തു ചെയ്യാവാനാകും എന്നു സംശയിക്കുന്നവര്‍ ഭഗവാന്റെ ഈ വിഭൂതിയെ ശ്രദ്ധാപൂര്‍വം പഠിക്കണം.

(തുടരും)

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies