ന്യൂഡല്‍ഹി: എതു തരത്തിലുള്ള വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമാണെന്ന് കരസേനാ മേധാവി ജനറല്‍ ബിക്രം സിംഗ് വ്യക്തമാക്കി. അറുപത്തിയഞ്ചാം ആര്‍മി ദിനത്തോട് അനുബന്ധിച്ച് ഡല്‍ഹി കന്റോണ്‍മെന്റില്‍ നടന്ന പരേഡില്‍ സൈന്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലായ്പോഴും സൈന്യം രാജ്യത്തിന്റെ പ്രതീക്ഷകള്‍ക്ക് ഒത്ത് ഉയര്‍ന്നിട്ടുണ്ടെന്ന് അഭിമാനത്തോടെ പറയാനാകുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയ്ക്കായി എന്തു ത്യാഗം സഹിക്കാനും സൈന്യം തയാറാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമായി കാത്തുസൂക്ഷിക്കുന്നതില്‍ സൈന്യം വലിയ പങ്കാണ് വഹിക്കുന്നത്. രാജ്യത്തിന്റെ മൂല്യബോധത്തോട് സൈന്യത്തിന് കടപ്പാടുണ്ടെന്നും മനുഷ്യാവകാശ സംരക്ഷണത്തില്‍ ലോകത്തില്‍ ഒന്നാം നിരയില്‍ നില്‍ക്കുന്ന ചരിത്രമാണ് ഇന്ത്യന്‍ സൈന്യത്തിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post