ഇസ്‌ലാമാബാദ്: ഊര്‍ജനിലയ കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷറഫിനെ അറസ്റ്റ് ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവ്. പ്രധാനമന്ത്രിയടക്കം 16 പേര്‍ക്കെതിരെയാണ് അറസ്റ്റ് വാറന്റ്. ഉടന്‍ തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു നാളെ രാവിലെ കോടതിയില്‍ ഹാജരാക്കണമെന്നാണ് ഉത്തരവ്.
ഊര്‍ജ, ജല മന്ത്രിയായിരിക്കെ വൈദ്യുതി പ്ലാന്റ് സ്ഥാപിക്കാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കിയതു വഴി കോടികളുടെ അഴിമതി നടത്തിയെന്നാണ് രാജാ പര്‍വേസ് അഷറഫിനെതിരായ ആരോപണം. നാഷണല്‍ അക്കൗണ്ടബിലിറ്റി അതോറിറ്റി നേരത്തെ ഇതു സംബന്ധിച്ച് അന്വേഷിച്ച് ഇദ്ദേഹത്തിനെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. രാജാ പര്‍വേസ് അഷറഫ് ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണു സുപ്രീംകോടതി ഉടന്‍ അറസ്റ്റിന് ഉത്തരവിട്ടത്.
Discussion about this post